കോട്ടയം നഗരം ചുവപ്പിച്ച് മൂവായിരത്തോളം ക്രിസ്‌മസ് പാപ്പാമാർ

കോട്ടയത്തെ പ്രധാന വീഥിയിലൂടെ കടന്ന് തിരുനക്കരയിൽ അവസാനിച്ചപ്പോൾ നഗരം ചുവന്ന് തുടുത്തു
കോട്ടയം നഗരം ചുവപ്പിച്ച് മൂവായിരത്തോളം ക്രിസ്‌മസ് പാപ്പാമാർ

ബിനീഷ് മള്ളൂശേരി

കോട്ടയം: ക്രിസ്മസിന്റ വരവറിയിച്ചും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചും പാപ്പാമാർ നഗരം ചുവപ്പിച്ചു. കോട്ടയത്ത് നടന്ന ബോൺ നതാലെ ക്രിസ്മസ് പാപ്പാ വിളംബരയാത്രയിൽ ഒന്നും രണ്ടുമല്ല മൂവായിരത്തോളം ക്രിസ്‌മസ് പാപ്പാമാരാണ് റാലിയിൽ പങ്കുചേർന്ന് വിസ്മ‌യക്കാഴ്‌ചയൊരുക്കിയത്.

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയത്തെ പ്രധാന വീഥിയിലൂടെ കടന്ന് തിരുനക്കരയിൽ അവസാനിച്ചപ്പോൾ നഗരം ചുവന്ന് തുടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് കേക്ക് മുറിച്ചു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും റാലിയിൽ പങ്കുചേർന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com