‌ജോലി വാഗ്ദാനം ചെയ്ത് 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 35കാരൻ അറസ്റ്റിൽ

വാഹനം പൊൻമുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടി ട്രപ്പിലാണെന്ന് ബോധ്യമായത്.
35-year-old man arrested for trying to rape 18-year-old girl by promising her a job

‌ജോലി വാഗ്ദാനം ചെയ്ത് 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 35കാരൻ അറസ്റ്റിൽ

Symbolic image
Updated on

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ഇന്‍റർവ്യൂവിന് പോകുകയെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പെൻമുടിയിലേക്ക് കൊണ്ടുപോകുകയും ആയിരുന്നു. എന്നാൽ യാത്രയിക്കിടെ കാറിൽ വെച്ച് മുരുകൻ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കിക്കുകയും, പെൺകുട്ടി ശക്തമായി എതിർത്തതോടെ ആ ശ്രമം ഉപേക്ഷിക്കുകയും ആയിരുന്നു.

വാഹനം പൊൻമുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടി ട്രപ്പിലാണെന്ന് ബോധ്യമായത്. തുടര്‍ന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു.

തുടർന്ന് പെൺകുട്ടി ബഹളം വെച്ചതോടെ ഇവർ തിരികെ നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com