"റോഡുകളുടെ നവീകരണത്തിന് 38 കോടി അനുവദിച്ചു": കെസി വേണുഗോപാല്‍ എംപി

ആഴപ്പുഴ ലോക്സഭാ മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 38 കോടി അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു
"38 crores allocated for road renovation": K.C. Venugopal MP

കെ.സി. വേണുഗോപാൽ

Updated on

ആലപ്പുഴ: കേരളത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ റോഡ് വികസന പദ്ധതി ഫണ്ടില്‍ നിന്ന് ആഴപ്പുഴ ലോക്സഭാ മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 38 കോടി അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.

വടുതല-കുടപുറം-ചെങ്ങണ്ട-തൃച്ചാട്ടുകുളം- പൂച്ചാക്കല്‍ ഉളവയ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന അരൂര്‍ നിയോജക മണ്ഡലത്തിലെ 11.7 കിലോ മീറ്റര്‍ നീളം വരുന്ന റോഡിന് 15 കോടിയും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 5 കിലോ മീറ്റര്‍ നീളം വരുന്ന പള്ളിപ്പാട്-വഴുതാനും-പാറക്കളം-പൊയ്യക്കര ജംഗ്ഷന്‍ മണിമലര്‍മുക്ക് ജംഗ്ഷന്‍ എന്നിവിടങ്ങളെ ബന്ധിക്കുന്ന റോഡിന് 23 കോടിയുമാണ് അനുവദിച്ചത്.

പദ്ധതി ചെലവ് ഉള്‍പ്പെടെ വിശദമായി റിപ്പോര്‍ട്ട് തയാറാക്കി കരാര്‍ നടപടികളിലേക്ക് എത്രയും വേഗം കടക്കും. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കെസി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com