

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി
Representative image
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്. യുഡിഎഫ് 19, എൽഡിഎഫ് 18, ബിജെപി 1, എന്നിങ്ങനെയാണ് വിജയം. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്‍റി-ട്വന്‍റി സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
38 വാർഡുകളിൽ നിലവിൽ 22 ഇടത്ത് യുഡിഎഫും 15 ഇടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയുമായിരുന്നു ഭരിച്ചിരുന്നത്. ഫലം പുറത്ത് വന്നതോടെ യുഡിഎഫിനെ 3 സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. ആലപ്പുഴ കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും തെരഞ്ഞെടുപ്പ് നടന്നു.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ കയറിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിൽ നിന്ന് 3 സീറ്റുകൾ എൽഡിഎഫ്പിടിച്ചെടുത്തത് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്.
കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാര്‍ ഡിവിഷന്‍ യുഡിഎഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷന്‍ എല്‍ഡിഎഫും നിലനിര്‍ത്തി.
എന്നാല്‍, കോട്ടയം തൃക്കോടിത്താനം ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. നഗരസഭകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫിനുമാണ് ജയം. ഏഴ് ബ്ലോക് പഞ്ചായത്തില്‍ അഞ്ചിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും ജയം. പതിനൊന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫാണ്. എട്ട് വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. രണ്ടിടത്താണ് എല്‍ഡിഎഫ് ജയം. പത്തനംതിട്ട ജില്ലയിലെ നാലിടത്തും യുഡിഎഫ് ജയിച്ചു. മലപ്പുറത്ത് യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ സമാസമമെത്തി. എറണാകുളത്ത് മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.
ചിറയിന്‍കീഴ് മണ്ഡലത്തില്‍ യുഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടിയാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കൈയാങ്കളിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്ന മണ്ഡലത്തിലെ വാര്‍ഡുകളാണ് യുഡിഎഫിന് നഷ്ടമായത്.