"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്''; മൂന്നാം ക്ലാസുകാരന്‍റെ വലിയ ജീവിതപാഠം, അഭിനന്ദനവുമായി മന്ത്രി

സ്കൂളിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് അഹാൻ അനൂപ് എഴുതിയ ഉത്തരമാണ് ശ്രദ്ധനേടിയത്
3rd grader life lesson v sivankutty

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്''; മൂന്നാം ക്ലാസുകാരന്‍റെ വലിയ ജീവിതപാഠം, അഭിനന്ദനവുമായി മന്ത്രി

Updated on

തിരുവനന്തപുരം: ഉത്തരക്കടലാസിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ ജീവിതപാഠം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് സ്പൂണും നാരങ്ങയുമെന്ന മത്സരമാണ് അഹാൻ അനൂപ് എന്ന മൂന്നാം ക്ലാസുകാരൻ എഴുതിയത്. നിയമാവലിയുടെ അവസാനം കുട്ടി ജയിച്ചവർ തോറ്റവരെ കളിയാക്കരുത്... എന്നെഴുതിയതോടെയാണ് അഹാൻ ശ്രദ്ധമനേടിയത്.

തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂ‌ളിലെ വിദ്യാർഥിയാണ് അഹാൻ. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്...

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..

അഹാൻ അനൂപ്,

തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com