തൃപ്പൂണിത്തുറ സ്ഫോടനം: 4 പ്രതികൾ കീഴടങ്ങി

മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്.
Tripunithura Blast
Tripunithura Blast
Updated on

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാര്‍ക്ക് പണം കൈമാറിയവരാണ് ഇവര്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്.

സംഭവത്തില്‍ പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നൽകിയവരെയും പൊലീസ് പ്രതിചേർത്തിരുന്നു. മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘാടകരിൽ പലരും സംഭവത്തിന്‌ പിന്നാലെ ഒളിവില്‍ പോയിരുന്നു.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം ഫെബ്രുവരി 12 ന് രാവിലെയൊടെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് പിന്നീട് ഷെഡ്ഡിലേക്കും വ്യാപിക്കുകയുമായിരുന്നു. സംഭവത്തില്‍ 2 പേർക്ക് ജീവന്‍ നഷ്ടമായി. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ തകര്‍ന്നു. 4 വീടുകളുടെ മേൽക്കൂര തകർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com