

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു
കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. തങ്കശേരി ആൽത്തറമൂട്ടിൽ 4 വീടുകൾ കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. പ്രദേശത്ത് അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമത്തിലാണ്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.