പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പരുക്കേറ്റ നാലുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
4 injured in cpm bjp conflict in pathanamthitta

പത്തനംതിട്ടയിൽ സിപിഎം ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

file image

Updated on

പത്തനംതിട്ട: സിപിഎം- ബിജെപി സംഘർഷത്തെത്തുടർന്ന് നാലു പേർക്ക് പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു ആർഎസ്എസ് പ്രവർത്തകനുമാണ് പരുക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാലുപേരുടെയും നില ഗുരുതരമല്ല.

സംഭവത്തിനു പിന്നാലെ ഇരുവിഭാഗവും പരസ്പരം ആരോപണവുമായി രംഗത്തെത്തി. സിപിഎം പ്രവർത്തകൻ ബിജെപി പ്രവർത്തകന്‍റെ വീട്ടിലാണ് ആദ‍്യം ആക്രമണം നടത്തിയതെന്ന് ബിജെപിയും വീടിന് മുന്നിലൂടെ പോകുന്നതിനിടെ തങ്ങളെ ബിജെപി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎമ്മും ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com