നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ചതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു
4 members of a family  food poisoning after eating mushrooms in nadapuram
Mushroom
Updated on

നാദാപുരം: കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ചതോടെ ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com