തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാലുപേർ മരിച്ചു, ഒരാൾ ചികിത്സയിൽ

ഞായറാഴ്ച വൈകിട്ടോടെ കല്ലകത്ത് ബീച്ചിലായിരുന്നു സംഭവം
Four people who went swimming at Thikkodi beach died, one is undergoing treatment
തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാലുപേർ മരിച്ചു, ഒരാൾ ചികിത്സയിൽ
Updated on

കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലുപേർ മരിച്ചു. വയനാട് കൽപറ്റ സ്വദേശികളായ മുണ്ടേരി സ്വദേശി ഫൈസൽ, കൽപ്പറ്റ നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ കല്ലകത്ത് ബീച്ചിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ജിൻസിയെന്ന സ്ത്രീയെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൽപറ്റയിലെ ജിം ട്രെയിനർമാരുൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച അവധി ദിവസമായതിനാൽ ബീച്ചിൽ നല്ല തെരക്ക് അനുഭവപ്പെട്ടിരുന്നു. അഞ്ച് പേരും തിരയിൽപെടുകയായിരുന്നു. ഇവരെ ഉടനെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. കൽപ്പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും ഉൾപ്പെടുന്ന സംഘം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു.

ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര‍്യ ആശുപത്രിയിലെ മോർച്ചറിയിലേക്കുമാണ് മാറ്റിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com