സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷനുകളുടെ തുക ഉയർത്തി

നിലവിൽ അവശ കലാകാര പെൻഷൻ 1000 രൂപയും കായികതാര പെൻഷൻ 1300 രൂപയുമായിരുന്നു
Representative Image
Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെൻഷനുകൾ ഉയർത്തി. 1600 രൂപയായാണ് വർധിപ്പിച്ചത്. വിശ്വ കർമ, സർക്കസ്, അവശ കലാകാര പെൻഷൻ , അവശ കായിക താര പെൻഷൻ എന്നിവയാണ് വർധിപ്പിച്ചത്.

നിലവിൽ അവശ കലാകാര പെൻഷൻ 1000 രൂപയും കായികതാര പെൻഷൻ 1300 രൂപയുമായിരുന്നു. സർക്കസ് കലാകാരന്മാർക്ക് 1200 ഉം വിശ്വകർമ പെൻഷൻ 1400 ഉം ആണ് നൽകിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com