നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരേ പരാതി

എറണാകുളം നോർത്ത് പറവൂരിലെ പെരുവാരത്താണ് സംഭവം. കുട്ടിയുടെ അച്ഛനെതിരേ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്
Four-year-old girl kidnapped; complaint filed against father

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരേ പരാതി

file

Updated on

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കുട്ടിയുടെ അച്ഛനെതിരേ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെയോടെ പറവൂരിലെ പെരുവാരത്തായിരുന്നു സംഭവം.

ഒരു സംഘം ആളുകൾ വീട്ടിലെത്തുകയും കുട്ടിയുടെ മുത്തശിയെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയതായാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുകയാണ്. അമ്മ വിദേശത്താണ്.

മുത്തശിയോടൊപ്പമാണ് മകളുള്ളത്. മർദനത്തെ തുടർന്ന് പരുക്കേറ്റ മുത്തശി പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുടുംബ പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് വിവരം. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com