ഫുട്ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; 40 ഓളം പേർക്ക് പരുക്ക്; പൊലീസ് കേസെടുത്തു | Video

ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു

മലപ്പുറം : അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം നടത്തിയതിന് ടൂർണമെന്‍റ് സംഘാടക സമിതി ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതി വാങ്ങാതേയും അലക്ഷ്യമായും കരിമരുന്ന് പൊട്ടിച്ചതിനാണ് അരീക്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.

അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ 40ഓളം പേർക്കാണ് പരുക്കു പറ്റിയത്.

സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനലിന് മുന്നോടിയായിട്ടായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. പടക്കങ്ങൾ മൈതാനത്തിനു ചുറ്റും ഇരുന്നവർക്കു നേരെ തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com