
കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു
file image
കോഴിക്കോട്: കോഴിക്കോട് പുല്ലാളൂരിൽ ഇടിമിന്നലേറ്റ് 40കാരി മരിച്ചു. പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്‍റെ ഭാര്യ, സുനീറയാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ വീട്ടിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. നിരവധി വീടുകൾക്ക് മിന്നലിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്.