രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും

പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് രാഹുലിനെ വൈദ‍്യപരിശോധനക്കെത്തിച്ചത്
dyfi and yuvamorcha protest against rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് രാഹുലിനെ വൈദ‍്യപരിശോധനക്കെത്തിച്ചത്.

ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രംഗത്തെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച അർധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും പ്രത‍്യേക സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക‍്യാംപിലെത്തിച്ചതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരേ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com