
സംസ്ഥാനത്തെ 45 ഷവര്‍മ വില്‍പ്പനശാലകൾക്ക് പൂട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പ്പന നടത്തുന്ന ഭക്ഷ്യശാലകളിൽ പ്രത്യേക പരിശോധന ശക്തമാക്കിയതായി മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസങ്ങളിലായി 1557 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയെന്നും മന്ത്രി അറിയിച്ചു.
ഷവർമ വിൽക്കുന്ന കടകളിൽ രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകൾ പരിശോധനയിൽ പങ്കെടുത്തു. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ അടക്കം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.