ബംഗാൾ ഉൾക്കടലിനു പുറമേ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും രാഗസ ചുഴലിക്കാറ്റ് സജീവം

അടുത്ത ന്യൂനമർദ്ദം നാളെയെന്നും റിപ്പോർട്ടുകൾ
Cyclone Ragasa

രാഗസ ചുഴലിക്കാറ്റ്

Updated on

ബംഗാൾ ഉൾക്കടലിനു പുറമേ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ചുഴലിക്കാറ്റ് സജീവമായി.നാളെ വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാമത്തെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.ഇത് തീവ്രന്യൂനമർദ്ദമായി സെപ്റ്റംബർ 27ന് ആന്ധ്ര-ഒഡീഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. പസഫിക് ചുഴലിക്കാറ്റ്, നിലവിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം, വരാനിരിക്കുന്ന ന്യൂനമർദ്ദം എന്നിവയുടെ ഫലമായി ഈ മാസം അവസാനം വരെ സംസ്ഥാനത്ത് പൊതുവെ മഴയിൽ വർധനവ് ഉണ്ടാകും. പൊതുവെ 25 നു ശേഷം മഴ കൂടാനാണ് സാധ്യത എന്നും കാലാവസ്ഥാ റിപ്പോർട്ടുകളുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com