വർക്കലയിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു
vande bharat express hits auto in varkala

വർക്കലയിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

Updated on

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ച് അപകടം. കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ആണ് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ അപകടത്തിൽപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് നിഗമനം.

അപകടത്തിനുശേഷം സിബി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽനിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com