കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

പിടിയിലായ 5 പേരും സ്ത്രീകളാണ്
5 bengal native arrested in kannur for fake adhaar cheating

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

file image

Updated on

കണ്ണൂർ: കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്പായിൽ ജോലിക്കെത്തിയവരാണ് പിടിയിലായത്. ഗുവാഹത്തിയിൽ നിന്നാണ് ഇവർ വ്യാജ ആധാർ കാർഡുകളും രേഖകളും സംഘടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഇത് ഉപയോഗിച്ച് ഇവർ കേരളത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പിടിയിലായ 5 പേരും സ്ത്രീകളാണ്. സലീന അക്തർ, നസ്മ അക്തർ, തസ്‌ലിയ, മൊയ്ന, നസ്രിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലൈണ് ഇവർ കേരളത്തിലെത്തിയതെന്നാണ് വിവരം.

ബംഗാൾ സ്വദേശികളെന്ന വ്യാജേനയാണ് ഇവർ കേരളത്തിൽ ജോലിക്കെത്തിയത്. ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 5 പേരെയും അറസ്റ്റു ചെയ്തത്. കണ്ണൂർ ടൗൺ പൊലീസാണ് ഇവരെ പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com