കായംകുളത്ത് മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ 5 പേർ ബിജെപിയിൽ; സ്വീകരിച്ച് ശോഭാ സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സ്വീകരണം
5 CPM workers in Kayamkulam join BJP; Shobha Surendran dons shawl
കായംകുളത്ത് മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ 5 പേർ ബിജെപിയിൽ; സ്വീകരിച്ച് ശോഭാ സുരേന്ദ്രൻ
Updated on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. പത്തിയൂർ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ള അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ,ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ ഷാൾ അണിയിച്ച് സ്വീകരിച്ചത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സ്വീകരണം. സിപിഎം വിട്ട് ബിജെപിയിലെത്തിയ ബിപിൻ സി. ബാബുവും ബിജെപിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com