ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്.
5 girls got swept away in Chalakudy river; 2 Death
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപെട്ടു; 2 മരണം

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ 2 പേർ മരിച്ചു. വടക്കന്‍ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്.

പുത്തൻവേലിക്കരയിൽ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച 2 പേർ ഉൾപ്പെടെ 5 പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ 3 പേരാണ് അപകടത്തിൽപെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ശ്രദ്ധയിൽപ്പെട്ട ആളുകളുകളാണ് കരയ്ക്കു കയറ്റി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന 2 പെൺകുട്ടികൾ മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com