
കാസർകോട്: കുമ്പളയിൽ നിധി തേടി കിണറ്റിലിറങ്ങിയ അഞ്ചംഗ സംഘം പിടിയിൽ. ആരിക്കാടി കോട്ടയിലെ വെള്ളമില്ലാത്ത കിണറിലാണ് നിധി തേടി കുഴിക്കാനിറങ്ങിയത്. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുജീബ് അടക്കമുള്ള അഞ്ച് പേരാണ് പിടിയിലായത്.
ശബ്ദം കേട്ട് പ്രദേശവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തങ്ങൾ നിധി കുഴിച്ചെടുക്കാനെത്തിയതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.