പേരാമ്പ്ര തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം
stray dog
stray dogfile

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്‍റെ സമീപത്തുവെച്ചാണ് തെരുനായയുടെ ആക്രമണം ഉണ്ടായത്.

പേരാമ്പ്ര പാറേന്‍റെ മീത്തൽ രാജൻ (60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ (50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ് (17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ (68), എരവട്ടൂർ പാച്ചിറ വയൽ ആദർശ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com