അരുവിക്കര സ്കൂളിലെ അഞ്ച് അധ‍്യാപകരെ സമരക്കാർ തടവിലാക്കി

പൊലീസ് സ്ഥലത്തെത്തി പൂട്ട് തകർത്താണ് അധ‍്യാപകരെ പുറത്തിറക്കിയത്
5 school teacher locked up by protesters in aruvikkara during strike

അരുവിക്കര എൽപി സ്കൂളിലെ അധ‍്യാപകരെ സമരക്കാർ തടവിലാക്കി

file image

Updated on

തിരുവനന്തപുരം: രാജ‍്യ വ‍്യാപക പണിമുടക്കിനിടെ സ്കൂൾ തുറന്ന അധ‍്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. അരുവിക്കര എൽപി സ്കൂളിലെ 5 അധ‍്യാപകരെയാണ് സമരക്കാർ പൂട്ടിയിട്ടത്. വൈകീട്ട് തുറന്നുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും സമരക്കാർ തുറന്നുകൊടുത്തില്ല.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് തകർത്താണ് അധ‍്യാപകരെ പുറത്തിറക്കിയത്. സ്കൂളിന്‍റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി. അരുവിക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂട്ട് തകർത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com