അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് 5 പേർ ചികിത്സയിൽ

നെയ്യാറ്റിൻകരയിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ്
5 under treatment for Amoebic encephalitis in Thiruvananthapuram
അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് 5 പേർ ചികിത്സയിൽrepresentative image
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് 5 പേർ ചികിത്സയിൽ. രോഗലക്ഷണങ്ങളുളള 2 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും.

കഴിഞ്ഞ 23ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ 3 യുവാക്കൾ, ഒരു പേരൂർക്കട സ്വദേശി എന്നിങ്ങനെ ആകെ 5 പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഈ 4 പേരും മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത് കാവിൻകുളത്തിൽ നിന്നെന്നാണ് നിഗമനം. ഇതിനു പിന്നാലെ കാവിന്‍കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിരുന്നു. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇതു കൂടാതെ നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com