Kerala
ദുരിതാശ്വാസ നിധിയിലേക്ക് കളമശേരി നഗരസഭ 50 ലക്ഷം നൽകും
കൗൺസിലർ ഷാജഹാൻ കടപ്പള്ളി 2015 മുതൽ ഇതേവരെയും ഹൊണേറേറിയം വാങ്ങിച്ചിട്ടില്ല
കളമശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കളമശേരി നഗരസഭ 50 ലക്ഷം രൂപ നൽകുന്നതിന് ബുധനാഴ്ച കൂടിയ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതു കൂടാതെ ഓരോ കൗൺസിലർമാരും 5000 രൂപ വീതം നൽകും.
കൗൺസിലർ ഷാജഹാൻ കടപ്പള്ളി 2015 മുതൽ ഇതേവരെയും ഹൊണേറേറിയം വാങ്ങിച്ചിട്ടില്ല. അന്നുമുതൽ ഇതേവരെയുള്ള ഹൊണേറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.