പത്ത് വർഷം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകൾ; സുവർണ നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

കൂടുതൽ കൃത്യത ഉറപ്പു വരുത്താനും സങ്കീർണതകൾ കുറക്കാനും കഴിയും എന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ പ്രത്യേകത.
kochi aster medcity
kochi aster medcity
Updated on

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. സുവർണ നേട്ടം കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായി.

കഴിഞ്ഞ പത്ത് വർഷം കൊണ്ടാണ് ആസ്റ്റർ മെഡ്സിറ്റി ഈ നേട്ടം കൈവരിച്ചത്. ഇവിടുത്തെ ഇന്റഗ്രേറ്റഡ് ലിവർ കെയർ, യൂറോളജി, സർജിക്കൽ ഓങ്കോളജി, സർജിക്കൽ ഗ്യാസ്ട്രോ, വുമൺസ് ഹെൽത്ത്‌ എന്നീ വിഭാഗങ്ങളിലായാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയകൾ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യുന്ന നൂതന ചികിത്സാരീതിയാണ് റോബോട്ടിക് സർജറി. കൂടുതൽ കൃത്യത ഉറപ്പു വരുത്താനും സങ്കീർണതകൾ കുറക്കാനും കഴിയും എന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ പ്രത്യേകത.

റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായ നൂറോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും വിജയാഘോഷത്തിൽ പങ്കെടുത്തു. രോഗികളും അവരെ ചികിത്സിച്ച ഡോക്ടർമാരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ചുരുങ്ങിയ കാലയളവിൽ 5000 റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ആസ്റ്റർ മെഡ്സിറ്റിയെ സംബന്ധിച്ചിടത്തോളം സുവർണ്ണ നേട്ടമാണെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു. ഈ നേട്ടത്തിൽ ഇവിടുത്തെ മികച്ച ഡോക്ടർമാരുടെയും അത്യാധുനിക സൗകര്യങ്ങളുടെയും പങ്ക് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com