ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കറന്‍റ് ബിൽ..!!!

15 ദിവസമായി മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഈ കുടുംബം.
50,000 rupees current bill for family of one room house
ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കറന്‍റ് ബിൽ..!!!
Updated on

തൊടുപുഴ: ഇടുക്കി വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കെഎസ്ഇബി ബിൽ. വാഗമണ്‍ സ്വദേശി അന്നമ്മയ്ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി. ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ 3 ബള്‍ബും ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. 15 ദിവസമായി മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്.

ഇതിനു മുന്‍പും ഇത്തരത്തിൽ ഭീമമായ തുക കുടിശിക അടയ്ക്കാന്‍ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. അന്ന് 46,000 രൂപയുടെ കറന്‍റ് ബിലാണ് വന്നിരുന്നത്. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്‍കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍.

ഇത്തവണ വീണ്ടും കുടിശിക ഉള്‍പ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബില്‍നല്‍കി. ഇത്രയും വലിയ തുക അടയക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കി. 2 തവണ പണം അടയ്ക്കാന്‍ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നെന്നും 'നിങ്ങൾ ഉപയോ​ഗിച്ച കറന്‍റിന് ഞങ്ങളാണോ ബില്ലടക്കേണ്ടത്' എന്ന് ചോദിച്ച് ഉദ്യോ​ഗസ്ഥർ പരിഹസിച്ചെന്നും അന്നമ്മ പറഞ്ഞു. ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com