പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 56 കാരൻ അറസ്റ്റിൽ

പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്തു.
56 arrested in rape case of minor girl

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 56 കാരൻ അറസ്റ്റിൽ

Updated on

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആര്യനാട് അത്തിയറ സ്വദേശി ഇൻവാസാണ് അറസ്റ്റിലായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം കുട്ടി ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ആശുപത്രി അധികൃതരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. തുടർ‌ന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് സ്റ്റേഷനിലെത്തവേ പ്രതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ ഉണ്ടായ വ്യതിയാനമാണ് കാരണം. പ്രാഥമിക ചികിത്സ നൽകിയശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com