സംസ്ഥാനത്തെ 57 പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; ഒന്നാമത് കെഎസ്എഫ്ഇ, ബെവ്കോ 8-ാം സ്ഥാനത്ത്

നികുതി വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷനാണ്
സംസ്ഥാനത്തെ 57 പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; ഒന്നാമത് കെഎസ്എഫ്ഇ, ബെവ്കോ 8-ാം സ്ഥാനത്ത്
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതു മേഖലാ സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്‍റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.

കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്. 2021-22ല്‍ 105.49 കോടിയാണ് ലാഭമെങ്കില്‍ 2022-23ല്‍ 350.88 കോടിയായി ലാഭം വർ‌ധിച്ചു. കെഎംഎംഎല്‍ 85.04 കോടി ലാഭത്തോടെ രണ്ടാം സ്ഥാനത്തും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 67.91 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. മദ്യവില്‍പ്പനയില്‍ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്‍ 35.93 കോടിയോടെ ലാഭപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

2021-22ല്‍ ഇത് 37,405 കോടിയായിരുന്ന വിറ്റുവരവ് 2022-23 ല്‍ 40,774.07 കോടിയായി വര്‍ധിച്ചു. . വിറ്റുവരവില്‍ ഒന്നാം സ്ഥാനത്ത് കെഎസ്ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്എഫ്ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പറേഷനുമാണ് (3393.77 കോടി). നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും (1521.82 കോടി) വാട്ടര്‍ അതോറിറ്റിയും (1312.84 കോടി) ആണ്. അതേസമയം നികുതി വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷനാണ്. 16190.07 കോടി രൂപയാണ് നികുതിയിനത്തിൽ ബിവറേജസ് കോര്‍പ്പറേഷന്‍ ഖജനാവിലെത്തിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com