തുടർച്ചയായി വൈദ‍്യുതി അപകടങ്ങൾ; അടിയന്തര യോഗം വിളിച്ച് മന്ത്രി

ഇലക്‌ട്രിക്കൽ ഇൻസ്പെ‌ക്റ്ററേറ്റ്, കെഎസ്ഇബി എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ‍്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും
electricity minister calls for emergency meeting over reccurring electrical accidents

കെ. കൃഷ്ണൻകുട്ടി

Updated on

തിരുവനന്തപുരം: തുടർച്ചയായി വൈദ‍്യുതി അപകടങ്ങളുണ്ടാകുന്ന സാഹചര‍‍്യം കണക്കിലെടുത്ത് വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിലൂടെയാണ് യോഗം ചേരുക. ഇലക്‌ട്രിക്കൽ ഇൻസ്പെ‌ക്റ്ററേറ്റ്, കെഎസ്ഇബി എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ‍്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം റോഡിൽ പൊട്ടിവീണ വൈദ‍്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നെടുമങ്ങാട് സ്വദേശിയായ അക്ഷയ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് എൻഞ്ചിനീയർ തിങ്കളാഴ്ച റിപ്പോർട്ട് നൽകും. കെഎസ്ഇബിയുടെ വീഴ്ചയാണ് യുവാവിന്‍റെ മരണത്തിന് കാരണമെന്നാണ് ആരോപണം.

റിപ്പോർട്ട് വന്നതിനു ശേഷം നിയമനടപടിക്കൊരുങ്ങണമെന്നുള്ള കാര‍്യത്തിൽ തീരുമാനമെടുക്കുമെന്ന് കുടുംബം വ‍്യക്തമാക്കി. 25,000 രൂപ കെഎസ്ഇബി അടിയന്തര ധനസഹായമായി കുടുംബത്തിന് നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com