മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

തീരുമാനം വൈകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായാണ് സൂചന
cm v.d. satheesan meets rahul gandhi and demands kerala wants full time kpcc president

വി.ഡി. സതീശൻ, രാഹുൽ ഗാന്ധി

Updated on

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ‍്യമന്ത്രി വി.ഡി. സതീശൻ. പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ കെപിസിസിക്ക് മുഴുവൻ സമയ അധ‍്യക്ഷനെ വേണമെന്ന് മുഖ‍്യമന്ത്രി ആവശ‍്യപ്പെട്ടു.

തീരുമാനം വൈകില്ലെന്ന് രാഹുൽ ഉറപ്പ് നൽകിയതായാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ‍്യമങ്ങളോട് സംസാരിക്കാൻ‌ തയാറാകാതെ മുഖ‍്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി.

സർക്കാരുമായി സഹകരിച്ചു പോകുന്ന ഒരാൾ കെപിസിസി അധ‍്യക്ഷനാകണമെന്ന നിലപാടിലാണ് മുഖ‍്യമന്ത്രി. ബെന്നി ബെഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്‍റോ ആന്‍റണി അടക്കമുള്ളവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ആരോഗ‍്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. നിലവിലെ അധ‍്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ അധ‍്യക്ഷനെ തെരഞ്ഞടുക്കേണ്ട സ്ഥിതിയുണ്ടായത്.

logo
Metro Vaartha
www.metrovaartha.com