തൃശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
5th class student hanged death at thrissur
ആസിം സിയാദ്
Updated on

തൃശൂർ: തൃശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ഥിയാണ്.

Trending

No stories found.

Latest News

No stories found.