ഇടുക്കിയിൽ 6 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
6 year old girl found dead in idukki

ഇടുക്കിയിൽ 6 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

ഇടുക്കി: ഇടുക്കിയിലെ തിങ്കൾകാട്ടിൽ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കൃഷ്ണന്‍റെ മകൾ കൽപനയെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ രണ്ടു ദിവസം ആരോഗ‍്യപ്രശ്നങ്ങൾ മൂലം കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ജോലിക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com