ഒന്നാംക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു; അപകടം വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച്

അപകടം ബാലുശേരി കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വെച്ച്
6 years girl death

അപകടത്തിൽ മരിച്ച അബ്റാറ

Updated on

കോഴിക്കോട്: ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി അഹമ്മദിന്‍റെയും നസീമയുടെ മകൾ അബ്റാറ(6) ആണ് മരിച്ചത്. ബാലുശേരി കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുംബത്തോടെപ്പം എത്തിയതായിരുന്നു.

സമീപത്തുള്ള പുഴയിൽ‌ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടം നടന്ന സമയത്ത് പുഴയിൽ വെള്ളം കുറവായിരുന്നു.

കുട്ടി എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തതയില്ല. അപകടത്തിൽപ്പെട്ട ഉടനെ കുട്ടിയെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com