കൊച്ചിയിൽ ഒന്നാം ക്ലാസുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കാക്കനാട് തൃക്കാക്കര എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി
6 years old student in Kochi has been diagnosed with encephalitis

അമീബിക് മസ്തിഷ്ക ജ്വരം

Representative Image
Updated on

കൊച്ചി: കൊച്ചിയിൽ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് സ്കൂൾ വിദ്യാർ‌ഥിയായ 6 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കാക്കനാട് തൃക്കാക്കര എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന് കുട്ടി പ്രാഥമിക ചികിത്സ തേടിയിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നുത്. നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശേരിയിൽ കഴിഞ്ഞ ദിവസം 5 പേർക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com