63rd Kerala School Art Festival 1st week of January
63 -ാം കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിയതി പിന്നീട്

63 -ാം കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തലസ്ഥാനത്ത്

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം പുതിയ മത്സരയിനങ്ങൾ.
Published on

തിരുവന്തപുരം : അറുപത്തിമൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരിയില്‍ ആദ്യവാരം തിരുവനന്തപുരത്ത് വെച്ച് നടക്കും. തിയതി പിന്നീട് അറിയിക്കും. ഈ വര്‍ഷം ഡിസംബര്‍ 3 മുതല്‍ 7വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഡിസംബര്‍ 4ന് ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്‍റ് സര്‍വ്വെ പരീക്ഷ നടത്താന്‍ കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് തീരുമാനിച്ച സാഹചര്യത്തിലാണ് കലോത്സവ തീയ്യതിയില്‍ മാറ്റം വരുത്തിയതെന്നും, തദ്ദേശിയ കലാപരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യമുക്തമാക്കാന്‍ ക്യാമ്പയിനുകള്‍ നടത്തും. സ്‌കൂളുകള്‍ക്കായി പ്രോട്ടോക്കോള്‍ വികസിപ്പിക്കുകയും, ക്യാംപയിന്‍റെ ഭാഗമായി സ്‌കൂള്‍തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനവുമുണ്ടാകും. ലഹരി മുക്ത ക്യാംപസ് എന്ന ലക്ഷ്യത്തില്‍ സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ.