ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരണത്തിന് 64 ലക്ഷം; വീഡിയോ പങ്കുവച്ച് സ്പീക്കർ

''പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്''
 AN Shamseer
AN Shamseer
Updated on

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മണ്ഡലമായ തലശേരിയിൽ ഗണപതി ക്ഷേത്രത്തിൽ കുളം നവീകരിക്കാൻ 64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി. കോടിയേരി കാരാൽ തെരുവ് ഗണപതി ക്ഷേത്ര കുളം നവീകരിക്കാനാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചിരിക്കുന്നത്. ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം........

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽ തെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്‍റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.

പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com