ജിഎസ്ടി വകുപ്പിന് പുതിയ 64 ഔദ്യോഗിക വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പുതിയ വാഹനങ്ങൾ എത്തുന്നതോടെ ഫീൽഡ് തല പരിശോധനകൾ വേഗത്തിലാക്കാനും നികുതി ചോർച്ച ഫലപ്രദമായി തടയാനും സാധിക്കും.
64 new official vehicles for the GST Department; Chief Minister to flag them off

ജിഎസ്ടി വകുപ്പിന് പുതിയ 64 ഔദ്യോഗിക വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്‍റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. തിങ്കളാഴ്ച രാവിലെ 11.45ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.വകുപ്പിലെ ഓഡിറ്റ്, ഇന്റലിജൻസ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളുടെ ഫീൽഡ് തല പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കൂടുതൽ ഊർജിതമാക്കുകയാണ് ലക്ഷ്യം.

പുതിയ വാഹനങ്ങൾ എത്തുന്നതോടെ ഫീൽഡ് തല പരിശോധനകൾ വേഗത്തിലാക്കാനും നികുതി ചോർച്ച ഫലപ്രദമായി തടയാനും സാധിക്കും. നികുതിദായകർക്ക് ആവശ്യമായ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ റവന്യു വരുമാനം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.

നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ പി. ബി. നൂഹ്, സ്പെഷ്യൽ കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ്മ, അഡീഷണൽ കമ്മീഷണർ മുഹമ്മദ് ഷഫീക്ക് തുടങ്ങിയവർ സന്നിഹിതരാകും.

logo
Metro Vaartha
www.metrovaartha.com