സഹകരണബാങ്കിൽ നിന്ന് ജപ്തി സൂചന: കാതിക്കുടത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചവരിൽ ഒരാൾ മരണപ്പെട്ടു

അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കറുകുറ്റി അപോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മരിച്ച തങ്കമണി
മരിച്ച തങ്കമണി
Updated on

തൃശൂർ: ചാലക്കുടി കാതിക്കുടത്ത് സഹകരണ ബാങ്കിൽ നിന്ന് ജപ്തി സൂചന നൽകിക്കൊണ്ടുള്ള ഡിമാൻഡ് നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരണപ്പെട്ടു. അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കറുകുറ്റി അപോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാതിക്കുടം മച്ചിങ്ങൽ വീട്ടിൽ തങ്കമണി (69) യാണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തങ്കമണി മകൾ ഭാഗ്യലക്ഷ്മി(36) ചെറുമകൻ അതുൽകൃഷ്ണ( 10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2016 ൽ കാടുകുറ്റി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഇവർ 16 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. എന്നാൽ ലോണ്‍ കുടിശിക അധികമായതോടെ തിരിച്ചടക്കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അതിധികൃതര്‍ അതിന് തയ്യാറായിരുന്നില്ല. ജപ്ത് സൂചന നൽകിക്കൊണ്ട് ഡിമാൻഡ് നോട്ടീസ് ലഭിച്ചതിനു പിന്നാലെ മാനസിക സംഘര്‍ഷത്തില്‍ ആയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കാടുകുറ്റി ബാങ്കില്‍ നിന്ന് ലോണ്‍ കുടിശികയുള്ള നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഒരുപാട് പേര്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നും പറയപ്പെടുന്നു. അടിയന്തിരമായി ജപ്തി നടപടികള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെക്കുവാന്‍ എംഎല്‍എ രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com