
മുല്ലപ്പെരിയാർ അണക്കെട്ട ്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ‍്യാജ ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്. അന്വേഷണത്തിനായി മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ നിയോഗിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തൃശൂർ ജില്ലാ കോടതിയുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഭീഷണി സന്ദേശമെത്തിയ വ‍്യാജ മെയിൽ ഐഡിയുടെ വിവരങ്ങൾ തേടി മൈക്രോസോഫ്റ്റിനും പൊലീസ് കത്തയച്ചിട്ടുണ്ട്.