

കർഷകരോട് കൃഷി വകുപ്പിന്‍റെ അഭ്യർഥന.
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകർ അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കൃഷിവകുപ്പ് അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുൻപ് രജിസ്റ്റര്‍ ചെയ്ത അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ കാരണം കോടിക്കണക്കിന് രൂപയുടെ ധനസഹായം കര്‍ഷകർക്ക് കൈമാറുന്നതിന് തടസം നേരിടുന്നതിനാലാണിത്.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ പ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്നതിനാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ തടസമാകുന്നത്. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയില്‍ പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതുക്കിയ വിവരങ്ങള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം.