ന്യുമോണിയ ബാധിച്ച് അട്ടപ്പാടിയിൽ 7 മാസമായ ആദിവാസി കുഞ്ഞ് മരിച്ചു

ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
Representative Image
Representative Image

പാലക്കാട്: അട്ടപ്പാടിയിൽ 7 മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് 2 ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com