ശബരിമലയിലെ ബിഎസ്എൻഎൽ ടവറിക്കുള്ള കേബിൾ മുറിച്ചു കടത്തി; 7 പേർ അറസ്റ്റിൽ

ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്
ശബരിമലയിലെ ബിഎസ്എൻഎൽ ടവറിക്കുള്ള കേബിൾ മുറിച്ചു കടത്തി; 7 പേർ അറസ്റ്റിൽ
Updated on

പത്തനംതിട്ട: ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കട്ടപ്പന പുളിയൻ മലയിൽ നിന്നും ആണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്‍റി മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന മുറി വരെയുള്ള 12 കേബിളുകളുമാണ് മുറിച്ചുകടത്തിയത്.

പവർ പ്ലാന്‍റ് മുതൽ ബാറ്ററി വരെയുള്ള കേബിളുകളും മുറിച്ചെടുത്തു. അതിനാൽ തുലാമാസ പൂജയ്ക്കായി ഇന്ന് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽ നിന്നും സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരും എന്ന ആശങ്കയുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com