വിദ്യാർഥികൾക്ക് മുന്നിൽവച്ച് തമ്മിൽ തല്ല്; കോട്ടയത്ത് 7 അധ്യാപകർക്ക് സ്ഥലം മാറ്റം

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി
7 teachers transferred for fighting in front of students

വിദ്യാർഥികൾക്ക് മുന്നിൽവച്ച് തമ്മിൽ തല്ല്; കോട്ടയത്ത് 7 അധ്യാപകർക്ക് സ്ഥലം മാറ്റം

Updated on

കോട്ടയം: പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ‌ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാന അധ്യാപികയുടെയും വിദ്യാർഥികളുടെ രക്ഷിതാക്കളുടേയും പരാതിയെ തുടർന്നാണ് 7 അധ്യാപകരെ നടപടിയുണ്ടായത്.

നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ. കെ.വി. റോസമ്മ എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. വിദ്യാർഥികൾക്ക് മുന്നിൽ വച്ച് അധ്യാപകർ വാക്കു തർക്കത്തിൽ ഏർപ്പെട്ടതായും കയ്യാങ്കളിയിലേക്ക് കടന്നതായും കാണിച്ച് നിരവധി പാതികളാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് ലഭിച്ചത്. പിന്നാലെയാണ് നടപടി എത്തിയത്.

പ്രധാന അധ്യാപിക ഉൾപ്പെടെ 8 അധ്യാപകരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രധാന അധ്യാപികയുടെ വാക്ക് കേൾക്കാതെ മറ്റ് അധ്യാപകർ തമ്മിൽ തല്ലുകയായിരുന്നു. തുടർന്ന് പ്രധാന അധ്യാപിക 2 മാസം മുൻപ് അവധിയിൽ പോയിരുന്നു. പിന്നാലെയാണ് 7 അധ്യാപകരെ സ്ഥലം മാറ്റിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com