തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവം; അമ്മയും അറസ്റ്റിൽ

രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോഴൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി
കുട്ടിയുടെ രണ്ടാനച്ഛൻ അനു
കുട്ടിയുടെ രണ്ടാനച്ഛൻ അനു
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം, മാരാകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി.

രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോഴൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്.

ഒരു വർഷമായി കുട്ടിയെ ഇയാൾ നിരന്തരമായി ഉപദ്രവിച്ചിരുന്നതാണ് പരാതി. അടിവയറ്റിൽ ചവിട്ടുകയും ചട്ടുകം വച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി പൊലീസിൽ മൊഴി നൽകി. പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടി. ഫാനിൽ കെട്ടിത്തൂക്കിയിട്ടതായും കുട്ടിയുടെ മൊഴിയിൽ പറയുന്നു. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്‍റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്‍റെ പാടുകളുമുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com