പാലക്കാട് 7 വയസുകാരനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തു
7-year-old boy was attacked by Stray dogs in Palakkad
7-year-old boy was attacked by Stray dogs in PalakkadRepresentative image
Updated on

പാലക്കാട്: നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളെജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായും കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com