തൃശൂരിൽ കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം

മതിലിന്‍റെ താഴെയിരുന്ന് കളിക്കുന്നതിനിടെ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു
7 year old child dies after fallling wall in thrissur
ദേവീഭദ്ര

തൃശൂർ: തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് 7 വയസുകാരിക്ക് ദാരുണാന്ത്യം. തൊട്ടിപ്പറമ്പിൽ കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്.

മതിലിന്‍റെ താഴെയിരുന്ന് കളിക്കുന്നതിനിടെ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.