വാക്സിനെടുത്തിട്ടും കൊല്ലത്ത് 7 വയസുകാരിക്ക് പേവിഷബാധ

ഏപ്രിൽ 8 ന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പട്ടി കടിച്ചത്
7 year old girl contracts rabies despite being vaccinated on time

കൃത്യമായി വാക്സിനെടുത്തിട്ടും കൊല്ലത്ത് 7 വയസുകാരിക്ക് പേവിഷബാധ

Symbolic Image
Updated on

കൊല്ലം: കൊല്ലത്ത് തെരുവു നായ കടിച്ചതിനു പിന്നാലെ യഥാസമയം വാക്സിനെടുത്ത ഏഴു വയസുകാരിക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ, താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടനെ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്നു തന്നെ ആന്‍റി റാബീസ് സിറവും നൽകിയിരുന്നു.

പിന്നീട് മൂന്നു തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മേയ് 6 ന് എടുക്കേണ്ട ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ, ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്.

വാക്സിനുകളെല്ലാം കൃത്യമായി എടുത്തതിനാൽ പേവിഷബാധയേൽക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെയും നാട്ടുകാരുടെയും വിശ്വാസം. അതിനാൽ തന്നെ പട്ടിയെക്കുറിച്ച് ആരും അന്വേഷിച്ചിരുന്നില്ല. കുട്ടിയെ കടിച്ച പട്ടി മാറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com