വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; മലപ്പുറത്ത് 7 വയസുകാരന് ദാരുണാന്ത്യം
കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്
Published on :
മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.